കാലിഫോർണിയ :
കൊറോണ മഹാമാരിയെ ചെറുത്തുനിൽക്കാൻ പുതിയ കോട്ടൺ മാസ്‌കുകളുമായി ഗവേഷകർ. അമേരിക്കയിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരമൊരു കണ്ടുപിടിത്തം നടത്തിയത്. മാസ്‌ക് ഒരു മണിക്കൂർ സൂര്യപ്രകാശത്തിൽ വയ്ക്കുന്നതിലൂടെ 99.99 ശതമാനം കൊറോണ വൈറസിനെയും നശിപ്പിക്കാൻ കഴിയുമെന്നാണ് നിരീക്ഷണത്തിൽ വ്യക്തമായത്. മാത്രമല്ല മാസ്‌ക് കഴുകാനും പുനരുപയോഗിക്കാനും സാധിക്കും. വാക്‌സിൻ നിർമ്മാണം ആഗോളതലത്തിൽ തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കോട്ടൺ മാസ്‌കുകൾ രംഗത്തെത്തിയിരിക്കുന്നത്.
READ ALSO:
പുതിയ വോട്ടർ ലിസ്റ്റിൽ എല്ലാവരും അവരവരുടെ പേരുകൾ ഉണ്ടോ എന്ന് ചെക്ക് ചെയ്യുക CLICK HERE
ദൈനംദിന ജീവിതത്തിൽ വരവ് ചെലവ് കണക്കുകൾ സൂക്ഷിക്കാൻ ഈ ആപ്പ് CLICK HERE
റോസ് ബംഗാൽ ഡൈ ഉപയോഗിച്ച് നിർമ്മിച്ച കോട്ടൺ മാസ്‌ക് സൂര്യപ്രകാശത്തിൽ റിയാക്ടീവ് ഓക്‌സിജൻ സ്പീഷീസ് പുറത്തു വിടും. ഇത് മാസ്‌കിലുള്ള സൂഷ്മാണുക്കളെ നശിപ്പിക്കും. രോഗാണുനാശക ശേഷി ഏഴ് ദിവസം വരെ നിലനിൽക്കുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. എന്നാൽ മാസ്‌ക്കിന്റെ ഉപരിതലത്തിലുള്ള വൈറസ് പകരാൻ സാധ്യതയുള്ളതാണെന്നാണ് സൂചന.
إرسال تعليق