അബ്ദുല്ലക്കുട്ടിക്കെതിരായ കൈയേറ്റ ശ്രമം: ഒരാള്‍ അറസ്റ്റില്‍

മലപ്പുറം | ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിയെ മലപ്പുറത്ത് വെച്ച് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം വെളിയങ്കോട് സ്വദേശി അഫ്സലിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതി അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാര്‍ മുന്നോട്ടെടുക്കാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തിയെന്നും അസഭ്യം പറഞ്ഞ ശേഷം ഗ്ലാസുകള്‍ എറിഞ്ഞുടക്കാന്‍ ശ്രമിച്ചെന്നുമാണ് കേസ്. എന്നാല്‍ ഈ സംഭവത്തിന് രണ്ടത്താണിയിലുണ്ടായ അപകടവുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു.

Post a Comment

أحدث أقدم