ഹിന്ദു മതവികാരം വ്രണപ്പെടുത്തി; അമിതാഭ് ബച്ചനെതിരെ പരാതി



മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരെ പരാതി. ഹിന്ദു മതവികാരം വ്രണപ്പടുത്തിയെന്നാരോപിച്ചാണ് അമിതാഭ് ബച്ചനെതിരെ പരാതി ലഭിച്ചിരിക്കുന്നത്. മഹാരാഷ്ട്രാ ബിജെപി എംഎൽഎയായ അഭിമന്യു പവാറാണ് അമിതാഭ് ബച്ചനെതിരെ പരാതി നൽകിയത്. കോൻ ബഗേനാ കോർപ്പതി 12 എന്ന ടെലിവിഷൻ ഷോയ്ക്കിടയിൽ അമിതാഭ് ബച്ചൻ ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുകയും ഹിന്ദുക്കൾക്കിടയിൽ അഭിപ്രായ ഭിന്നത സൃഷ്ടിക്കാൻ ശ്രമം നടത്തുകയും ചെയ്തുവെന്നാണ് പരാതി.

ലട്ടൂർ പോലീസ് സ്‌റ്റേഷനിലാണ് അഭിമന്യു പവാർ താരത്തിനെതിരെ പരാതി ഫയൽ ചെയ്തത്. കഴിഞ്ഞ ദിവസം ടെലവിഷൻ ഷോയിൽ ചോദിച്ച ചോദ്യമാണ് പരാതിയ്ക്ക് ആധാരം. 1927 ഡിസംബർ 25 ന് ബി ആർ അംബേദ്കറും അദ്ദേഹത്തിന്റെ അനുയായികളും കത്തിച്ച പുസ്തകം ഏതാണെന്നായിരുന്നു ചോദ്യം.

വിഷ്ണു പൂർണ, ഭഗവദ് ഗീത, ഋഗ്വേദം, മനുസ്മൃതി, എന്നിങ്ങനെ നാല് ഓപ്ഷനുകളും ചോദ്യത്തിന് നൽകിയിരുന്നു. മനുസ്മൃതിയായിരുന്നു ഉത്തരം. തുടർന്ന് അംബേദ്കർ മനുസ്മൃതി കത്തിച്ച സംഭവം ബച്ചൻ ഷോയിൽ വിശദീകരിച്ചു. വലിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരമൊരു ചോദ്യം ഷോയിൽ ചോദിച്ചതെന്നും ഹിന്ദു ഗ്രന്ഥങ്ങളെ മാത്രമാണ് ഓപ്ഷനിൽ പരാമർശിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

Post a Comment

أحدث أقدم