യോഗിക്കെതിരെ വധഭീഷണി മുഴക്കിയെന്നാരോപിച്ച് 15 വയസുകാരനെ അറസറ്റ് ചെയ്തു

ലഖ്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് 15 വയസുകാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആഗ്ര സ്വദേശിയായ ബാലനെയാണ് കസ്റ്റഡിയില്‍ എടുത്തത്. ബാലനെ പോലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങള്‍.

ലഖ്‌നൗവിലെ സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ബാലനെ അറസ്റ്റ് ചെയ്തത്. അടിയന്തര സഹായ നമ്പറായ 112ലെ വാട്‌സ്ആപ്പ് നമ്പറിലേക്ക് ബാലന്‍ മുഖ്യമന്ത്രിക്കെതിരായ വധഭീഷണി സന്ദേശം അയച്ചുവെന്നാണ് പോലീസ് ആരോപണം. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ സന്ദേശം അയച്ച നമ്പര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബാലനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് യു.പി പോലീസ് ബാലന്‍െ്‌റ ആഗ്രയിലെ വീട്ടിലെത്തി കസ്റ്റഡിയില്‍ എടുത്തത്. ലഖ്‌നൗവിലേക്ക് കൊണ്ടുപോയ ബാലനെ ജുവനൈല്‍ ബോര്‍ഡിന് മുമ്പാകെ ഹാജരാക്കി. ശേഷം ജുവനൈല്‍ ഹോമിലേക്ക് അയച്ചു. സ്‌കൂള്‍ അധ്യാപകന്‍െ്‌റ മകനാണ് അറസ്റ്റ് ചെയ്യപ്പെട്ട കുട്ടി.

Post a Comment

أحدث أقدم