ബെംഗളൂരു | കര്‍ണടക സിനിമാ താരങ്ങളും മറ്റും അംഗങ്ങളായ ബെംഗളൂരു മയക്ക് മരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്ന് ലഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതയില്‍. ഈ കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു.കസ്റ്റഡി കാലാവധി നീട്ടിവാങ്ങുന്നതിനായി ഇ ഡി ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കവേയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
ബിനീഷിന്റെ വീട്ടില്‍ ഇ ഡി നടത്തിയ റെയ്ഡിനിടെ കാര്‍ഡ് കണ്ടെടുത്തന്ന ഇ ഡിയുടെ അവകാശവദം കളവാണെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. റെയ്ഡിനിടെ കാര്‍ഡ് കണ്ടെടുത്തെന്ന് ഉറപ്പിക്കാനായി ബിനീഷിന്റെ ഭാര്യ റെനീറ്റയെ മഹസറില്‍ ഒപ്പിടാന്‍ ഇ ഡി നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അവര്‍ ശക്തമായി എതിര്‍ത്തതിനാല്‍ ഇ ഡിക്ക് ഒപ്പിടീക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ബിനീഷിന്റെ ഭാര്യ തന്നെ മാധ്യമങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തിയിരുന്നു.
إرسال تعليق