അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

പത്തനംതിട്ട |  മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. മൈലപ്ര, മേക്കൊഴൂര്‍ വടക്കേ ചരുവില്‍ അജി എന്നു വിളിക്കുന്ന അജികുമാറാണ് അറസ്റ്റിലായത്.

പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ജി സുനിലിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ ആസൂത്രിത നീക്കത്തിലൂടെ കുടുക്കിയത്. പ്രതിയുടെ ആക്രമണത്തില്‍ പരുക്കേറ്റ ഓമനക്കുട്ടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

أحدث أقدم