മലപ്പുറം: എംഎസ്പിയിലെ സെൻട്രൽ പൊലീസ് കന്റീനിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച താൽക്കാലിക ജീവനക്കാരൻ പിടിയിൽ. മലപ്പുറം മേൽമുറി സ്വദേശി കൂട്ടംപള്ളി ഷൈജുവിനെ (47) ആണ് മലപ്പുറം പൊലീസ് പിടികൂടിയത്.
പല തവണകളായി കന്റീനിൽ വിൽപനയ്ക്കു വച്ചിരുന്ന വിവിധ കമ്പനികളുടെ 117 മൊബൈൽ ഫോണുകളാണു മോഷ്ടിച്ച് നഗരത്തിലെ സ്വകാര്യ കടകളിൽ വിൽപന നടത്തിയിരുന്നത്.
ഏകദേശം 16 ലക്ഷത്തോളം രൂപ മോഷണത്തിലൂടെ സമ്പാദിച്ചതായി പൊലീസ് പറഞ്ഞു. കന്റീനിലെ ഇന്റേണൽ ഓഡിറ്റിങ്ങിലാണ് മോഷണം പിടിക്കപ്പെട്ടത്. കന്റീൻ മാനേജരുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടിയത്.
മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
إرسال تعليق