പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ​ആക്രമിച്ച പ്രതിയെ ക്രൂരമായി മര്‍ദ്ദിച്ച് മലം കഴിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

ന്യൂഡല്‍ഹി: രാജസ്​ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ​ആക്രമിച്ച പ്രതിയെ ക്രൂരമായി മര്‍ദ്ദിച്ച് മലം കഴിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി.

വ്യാഴാഴ്​ച രാ​ത്രി വീട്ടിലെത്തി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പ്രതിയെ വീട്ടുകാരിലൊരാള്‍ പിടികൂടുകയായിരുന്നു. പിന്നീട്​ ആക്രമിക്കുകയും മലം കഴിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരു​ന്നുവെന്ന്​ ബസേരി പൊലീസ്​ സ​്​റ്റേഷനിലെ മുതിര്‍ന്ന പൊലീസ്​ ഉദ്യോഗസ്​ഥന്‍ പറഞ്ഞു.

പ്രതിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. അയാളെ അടിക്കുന്നതും മലം കഴിപ്പിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം.

പെണ്‍കുട്ടിയെ ആക്രമിച്ചതിന്​ പ്രതിക്കെതിരെയും പ്രതിയെ ആക്രമിച്ച പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ക്കെതിരെയും പൊലീസ്​ കേസ്​ രജിസ്​റ്റര്‍ ചെയ്​തു. പെണ്‍കുട്ടിയെ ആക്രമിച്ച യുവാവിനെയും യുവാവിനെ ആക്രമിച്ച ഏഴുപേരെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

Post a Comment

أحدث أقدم