തിരുവനന്തപുരം | 24 മണിക്കൂറിലധികം നീണ്ടുനിന്ന പരിശോധനക്ക് ശേഷം ബിനീഷ് കോടിയേരിയുടെ മരുതുംകുഴിയിലെ വീട്ടില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. എന്നാല്‍ തങ്ങള്‍ക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരെ വീടിനു മുന്‍പില്‍ വച്ച് കേരള പോലീസ് തടഞ്ഞു.
ഇഡി, സിആര്‍പിഎഫ്, കര്‍ണാടക പോലീസ് എന്നിവര്‍ക്കെതിരെ ബിനീഷിന്റെ ബന്ധുക്കള്‍ പൂജപ്പുര പോലീസില്‍ പരാതി നല്‍കിയിരുന്നു. ബിനീഷിന്റെ കുട്ടിയുള്‍പ്പെടെയുള്ള കുടുംബത്തെ വീട്ടുതടങ്കലി#് വെച്ചിരിക്കുകയാണെന്ന് ബന്ധു പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇഡിയെയും സംഘത്തെയും തടഞ്ഞത്.
അന്വേഷണ സംഘത്തിലുള്ളവരെക്കുറിച്ചുള്ള വിശദാശംങ്ങള്‍ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും പിന്നീട് നല്‍കാമെന്നാണ് ഇ ഡി അറിയിച്ചത് . തുടര്‍ന്ന് പോലീസ് ഇവരെ മടങ്ങാന്‍ അനുവദിക്കുകയായിരുന്നു.
إرسال تعليق