സിബിഐ കൂട്ടിലടച്ച തത്തയല്ല, പട്ടിയാണ്: എം വി ജയരാജന്‍

കണ്ണൂര്‍  | സിബിഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്‍. സിബിഐ കൂട്ടിലടച്ച തത്തയല്ല, പട്ടിയാണെന്നും യജമാനനെ കാണുമ്പോള്‍ സ്‌നേഹം പ്രകടിപ്പിക്കുകയും അല്ലാത്തവര്‍ക്ക് മുന്നില്‍ കുരക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ പണം വാങ്ങി സ്വന്തം മണ്ഡലത്തില്‍ സ്‌കൂള്‍ നിര്‍മിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കിഫ്ബി അഴിമതിയാണെന്ന് പറയുന്നതെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ സിറ്റിയില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ എല്‍ഡിഎഫിന്റെ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് ജയരാജന്റെ രൂക്ഷ വിമര്‍ശം.

സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ ഘോഷയാത്രയായി എത്തിയ അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം സര്‍ക്കാരിനെ അട്ടിമറിക്കുകയെന്നതാണ്. സര്‍ക്കാരിന്റെ വികസനപദ്ധതികളെ തകര്‍ക്കാനാണ് അന്വേഷണ ഏജന്‍സികളുടെ ശ്രമമെന്നും യുഡിഎഫും ഇതിനു ഒത്താശ ചെയ്യുകയാണെന്നും എ വിജയരാഘവന്‍ ആരോപിച്ചു.

Post a Comment

أحدث أقدم