ബാര്‍ കോഴ കേസ്:രമേശ് ചെന്നിത്തലയ്ക്ക് എതിരെ വിജിലൻസ് അന്വേഷണം നടത്താൻ അനുമതി chennithala case

തിരുവനന്തപുരം:
 തിരഞ്ഞെടുപ്പ് അടുത്തതിന് പിന്നാലെ യുഡിഎഫിന് തിരിച്ചടിയായി ബാര്‍ കോഴ കേസ്. കേസില്‍ ഇപ്പോള്‍ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സിന് അനുമതി നല്‍കിയിരിക്കുകയാണ്. 
പ്രതിപക്ഷ നേതാവിനെ കൂടാതെ മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരയെും അന്വേഷമം ഉണ്ടാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിപക്ഷ നേതാവിനും കോഴ നല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

Post a Comment

أحدث أقدم