തിരുവനന്തപുരം | മാധ്യമ നുണകള്‍ക്കെതിരെ സി പി എമ്മിന്റെ ജനകീയ കൂട്ടായ്മ ഇന്ന്. വൈകിട്ട് അഞ്ചിന് സംസ്ഥാനത്തെ എല്ലാ ബ്രാഞ്ചുകളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഏതാനും മാധ്യമങ്ങള്‍ സര്‍ക്കാറിനും പാര്‍ട്ടിക്കുമെതിരെ ഗൂഢാലോചന നടത്തന്നതായും ആസൂത്രിതമായി വാര്‍ത്തകള്‍ പടച്ചുവിടുന്നതുമായാണ് സി പി എം ആരോപണം.
വലതുപക്ഷത്തിന്റേയും ബി ജെ പിയുടേയും താത്പര്യങ്ങള്‍ക്ക് അനുസരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇതിനായി കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു. മാധ്യമ വിചാര നടത്തുന്നു തുടങ്ങിയ ആരോപണങ്ങളാണ് പാര്‍ട്ടി പ്രധാനമായും ഉന്നയിക്കുന്നത്. സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ മറച്ചുവെക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നതായും സി പി എം കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇത്തരം നുണപ്രചാരണങ്ങള്‍ കൂടിയതെന്നും ഇവര്‍ പറയുന്നു.
സ്വര്‍ണ്ണക്കടത്ത്, ബിനീഷ് കോടിയേരി വിവാദങ്ങളില്‍ പ്രതിസന്ധിയില്‍ നില്‍ക്കെയാണ് സി പി എമ്മിന്റെ ഇത്തരം പ്രതിരോധ ക്യാമ്പയിനുകള്‍.
إرسال تعليق