കാമുകിയുടെ തൊണ്ടയില്‍ കത്തി വച്ച്‌ കീറി, ശേഷം സ്വന്തം വായില്‍ ബോംബ് വച്ച്‌ ആത്മത്യക്കു ശ്രമിച്ചു CRIME

സ്വന്തം വായില്‍ ബോംബ് വച്ച്‌ ആത്മത്യക്കു ശ്രമിച്ചയാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. വായ തകര്‍ന്ന നിലയിൽ 55 കാരനായ ടാക്സി ഡ്രൈവറാണ് ഗുരുതര‌ പരിക്കേറ്റു ചികിത്‌സയിൽ കഴിയുന്നത്. 58 കാരിയുമായുള്ള പ്രണയമാണ് ഇതിന് പിന്നിൽ.

കാമുകിയുടെ തൊണ്ടയിൽ കത്തി വച്ച് കീറിയ ശേഷം ഇയാൾ സ്വന്തം വായിൽ ബോംബ് തിരുകി തിരി കൊളുത്തുകയായിരുന്നു. സ്ത്രീയുടെ നില മെച്ചപ്പെടുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പോലീസ് ഇയാൾക്കെതിരെ കൊലപാതകശ്രമത്തിനും ആത്മഹത്യാശ്രമത്തിനും കേസ് എടുത്തിട്ടുണ്ട്. 

കാമുകിയെ കാണാൻ കഴിയാത്ത വിഷമമാണ് ഇയാളെ പ്രകോപിപ്പിച്ചത്. മഹാരാഷ്ട്രയിലെ മാലാഡ് ഈസ്റ്റിലാണ് സംഭവം. അമ്മയ്‌ക്കൊപ്പമാണ് കാമുകിയായ സ്ത്രീ താമസിക്കുന്നത്. സച്ചിൻ ചൗഹാൻ എന്ന ഇയാളുമായി ഇവർക്ക് പ്രണയബന്ധമുണ്ടായിരുന്നു. ഇയാൾ അടിക്കടി വീട്ടിൽ വരുകയും ചെയ്തിരുന്നു.

എന്നാല്‍ കോവിഡ് ഭീതിയെത്തുടര്‍ന്നു ഇയാള്‍ വീട്ടില്‍ വരുന്നത് കാമുകിയുടെ അമ്മ വിലക്കി. തുടക്കത്തില്‍ ഒന്നും പറയാതെ മടങ്ങിയ ഇയാള്‍ ഒരു ദിവസം പുലര്‍ച്ചെ വീട്ടിലെത്തി ഭീഷണി മുഴക്കുകയായിരുന്നു.

തുടക്കത്തിൽ കാമുകിയെ ആക്രമിച്ച ഇയാൾ ചോര വരുന്നത് കണ്ട ശേഷം സ്വന്തം വായിൽ ബോംബ് വച്ച് തിരികൊളുത്തുകയായിരുന്നു. തിരികൊളുത്തിയതും ബോംബ് വായിലിരുന്ന് പൊട്ടി. ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയാണ് ബോംബ് പൊട്ടിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു

Post a Comment

أحدث أقدم