അറസ്റ്റിലായ പ്രദീപ് കുമാറിനെ പുറത്താക്കിയതായി ഗണേഷ് കുമാര്‍

തിരുവനന്തപുരം | കൊച്ചയില്‍ നടിയ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ തന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ സ്ഥാനത്ത് നിന്നും പുറത്താക്കിയതായി കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ. ഇന്ന് രാവിലെ പ്രദീപ് കുമാറിനെ ബേക്കല്‍ പോലീസ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തതായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പുറത്താക്കിയത്.

പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ എല്‍ എ ഓഫീസിലെത്തിയായിരുന്നു ബേക്കല്‍ പോലീസ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കാസര്‍കോട്ടേക്ക് കൊണ്ടുപോകും. കേസിലെ മാപ്പ് സാക്ഷിയായ വിപിന്‍ ലാലിന്റെ ബന്ധുവിനെ കാണാനായി പ്രദീപ് കുമാര്‍ കാസര്‍കോടിലെ ജ്വല്ലറിയില്‍ എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വാച്ച് വാങ്ങാന്‍ മാത്രമാണ് പ്രദീപ് കുമാര്‍ ഇവിടെയെത്തിയതെന്നായിരുന്നു പ്രതിഭാഗം അറിയിച്ചത്.

 

 

Post a Comment

أحدث أقدم