മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട. ഒരു കിലോയിലധികം സ്വർണ്ണവുമായി മലപ്പുറം സ്വദേശി പിടിയിൽ. പേസ്റ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. ദുബായിയിൽ നിന്നെത്തിയ അസ്‌കർ എന്ന യാത്രക്കാരനാണ് പിടിയിലായത്. ഫ്‌ളൈ ദുബായ് വിമാനത്തിലാണ് ഇയാൾ ദുബായിയിലെത്തിയത്. ഒരു കിലോ 144 ഗ്രാം സ്വർണ്ണമാണ് ഇയാളിൽ നിന്നും പിടികൂടിയത്.
തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജെന്ന വ്യാജേന സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയും സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് സജീവമായി തുടരുകയാണ്. അടിവസ്ത്രത്തിലൊളിപ്പിച്ചും പേസ്റ്റ് രൂപത്തിലാക്കിയും ദേഹത്ത് ഒളിപ്പിച്ച നിലയിലുമൊക്കെയാണ് വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്തുന്നത്.
إرسال تعليق