പനാജി | ഐ എസ് എല്ലിലെ ത്രസിപ്പിക്കുന്ന പോരാട്ടത്തിന് ഒടുവില്‍ കരുത്തരായ എഫ് സി ഗോവയെ സമനിലയില്‍ പിടിച്ചുകെട്ടി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരു ടീമും ഓരോ ഗോള്‍ വീതരം അടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയിലാണ് ഇരു ടീമും സ്‌കോര്‍ ചെയ്തത്. നോര്‍ത്ത് ഈസ്റ്റിനായി ഇദ്രിസ സില്ലയും ഗോവക്കായി ഇഗോര്‍ അംഗുളോയും സ്‌കോര്‍ ചെയ്തു.
കളിയുടെ തുടക്കം മുതല്‍ മൈതാനം നിറഞ്ഞ് കളിച്ച ഗോവ വലിയ വിജയം നേടുമെന്ന് തോന്നിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റ് ആദ്യ 15 മിനുട്ട് കഴിഞ്ഞപ്പോള്‍ തന്നെ താളം വീണ്ടെടുത്ത് എല്ലാ കണക്ക് കൂട്ടലുകളും തെറ്റിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ലീഡിനായി എഫ് സി ഗോവ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നോര്‍ത്ത്ഈസ്റ്റിന്റെ പ്രതിരോധത്തേയും കീപ്പറേയും കീഴടക്കാനായില്ല. നോര്‍ത്ത് ഈസ്റ്റിന്റെ നായകന്‍ ലാലെങ്മാവിയയാണ് കളിയിലെ ഹീറോ.
കളിയുടെ ഒഴുക്കിന് വിപരീതമായി നോര്‍ത്ത് ഈസ്റ്റാണ് ആദ്യ ഗോള്‍ നേടിയത്. 38-ാം മിനിട്ടില്‍ ഗോണ്‍സാല്‍വസിന്റെ ഫൗളില്‍ നിന്നും നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത ഇദ്രിസ സില്ലയുടെ ആദ്യ ഷോട്ട് റഫറി ഫൗള്‍ വിളിച്ചു. രണ്ടാം കിക്ക് അതിമനോഹരമായി പോസ്റ്റിലെത്തിച്ച് സില്ല ലീഡ് സമ്മാനിക്കുകയായിരുന്നു. എന്നാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ ഗോള്‍ മടക്കി ഗോവ മത്സരത്തിലേക്ക് തിരിച്ചെത്തി. ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ നിന്നും ഇഗോര്‍ അംഗുളോ അതിവിദഗ്ധമായി പന്ത് വലയിലെത്തിക്കുകയായിരുന്നു.
إرسال تعليق