തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ രണ്ടു വാര്‍ഡുകളില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് നല്‍കി എല്‍ ഡി എഫ്. കാലടി, നാലാഞ്ചിറ വാര്‍ഡുകളാണ് ജോസ് വിഭാഗത്തിന് നീക്കിവച്ചിട്ടുള്ളത്. കാലടിയില്‍ നേരത്തെ പ്രഖ്യാപിച്ച സി പി എം സ്ഥാനാര്‍ഥിയെ മാറ്റിയാണ് ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് നല്‍കിയത്.
സംസ്ഥാനത്ത് ഡിസംബര്‍ എട്ട്, 10, 14 തീയതികളിലായി മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 16നാണ് വോട്ടെണ്ണല്‍.
إرسال تعليق