മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎ നികുതിവെട്ടിപ്പ് നടത്തിയ ആഡംബര വീട്ടിൽ കോർപറേഷൻ അധികൃതർ വീണ്ടും പരിശോധനക്കെത്തും. അനധികൃത നിർമാണം ക്രമപ്പെടുത്താനായി വീട്ടുടമയായ ഷാജിയുടെ ഭാര്യ അപേക്ഷ നൽകിയിരുന്നു. പുതുക്കിയ പ്ലാനിൽ നിയമവും ചട്ടങ്ങളും പാലിച്ചിട്ടുണ്ടോ എന്ന പരിശോധനയാകും നടക്കുക.
അനധികൃത നിർമാണം നടന്നിട്ടുണ്ടെന്നും കഴിഞ്ഞയാഴ്ച അളന്ന് തിട്ടപ്പെടുത്തിയപ്പോൾ വ്യക്തമായി. ഇതോടെ നിർമിച്ച വീട് പൊളിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്ന് നോട്ടീസ് നൽകി. നോട്ടീസ് ലഭിച്ചതോടെയാണ് പുതുക്കിയ പ്ലാനും അപേക്ഷയുമായി ഷാജി കോർപറേഷനെ സമീപിച്ചത്.കോർപറേഷൻ ആദ്യം നൽകിയ അനുമതി പ്രകാരം 3200 ചതുരശ്ര അടി വിസ്തീർണമേ പാടുള്ളൂ. 5420 ചതുരശ്ര അടിയാണ് വീടിന്റെ വലുപ്പം. എന്നാൽ 4500 ചതുരശ്ര അടിയേ വിസ്തൃതിയുള്ളൂ എന്നാണ് ഷാജിയുടെ വാദം. ഇത് പരിഗണിക്കുമ്പോൾ പുതുക്കിയ പ്ലാനിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. അപേക്ഷക്കൊപ്പം നൽകിയ രേഖകളുടെ പരിശോധന കഴിഞ്ഞ ദിവസങ്ങളിൽ നടന്നു.
إرسال تعليق