തിരൂരിലെ ടിവിഎൻ ന്യൂസ് ചാനൽ ഓഫീസിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ ഗുണ്ടാസംഘത്തെ ഉടൻ പിടികൂടണമെന്ന് കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഓഫിസിലെ വനിതാ ജീവനക്കാരിക്കുനേരേയുള്ള കയ്യേറ്റവും കംപ്യുട്ടർ നശിപ്പിക്കലും അതീവ ഗൗരവമുള്ളതാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. പ്രസിഡൻ്റ് പി ആർ ഹരികുമാർ, ജോ. സെക്രട്ടറി ഷാഫി ചങ്ങരംകുളം, ട്രഷറർ സൻജിത്ത് നാഗ്, സഫീർ ബാബു,
ഗിരീഷ് ലാൽ, സക്കരിയ പൊന്നാനി എന്നിവർ പ്രസംഗിച്ചു.
إرسال تعليق