കാസര്കോട് .
തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് എംഎൽഎ എം സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ ഹോസ്ദുര്ഗ് മജിസ്ട്രേറ്റ് കോടതി തളളി. കഴിഞ്ഞ ദിവസം തന്നെ ജാമ്യം അനുവദിക്കണമെന്ന വാദത്തെ പ്രോസിക്യൂഷന് ശക്തമായി എതിര്ത്തിരുന്നു.
2017-ന് ശേഷം സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു കാര്യവും കമ്പനി രജിസ്ട്രാറിനെ അറിയിച്ചിരുന്നില്ല. 2017 ഓഗസ്റ്റില് സ്ഥാപനം പൂട്ടിപ്പോയതിന് ശേഷം 2019 ആറാം മാസത്തില് പോലും ഖമറുദ്ദീനും മറ്റും നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തട്ടിപ്പ് നടത്തുന്നതിന് ലക്ഷ്യം വെച്ചുകൊണ്ടുളള നീക്കമായിരുന്നു സ്ഥാപന ഉടമകള് നടത്തുന്നതെന്നായിരുന്നു പോസിക്യൂഷന്റെ വാദം. ഈ വാദങ്ങള് പരിഗണിച്ചുകൊണ്ടാണ് ഹോസ്ദുര്ഗ് മജിസ്ട്രേറ്റ് കോടതി ഖമറുദ്ദീനെതിരേയുളള മൂന്നുകേസുകളിലുളള ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.
ഫാഷന് ഗോള്ഡ് നിക്ഷേപ തട്ടിപ്പ് കേസില് നവംബര് ഏഴിനാണ് ഖമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തത്. 800 ഓളം നിക്ഷേപകരില് നിന്നായി 150 കോടിയിലേറെ തട്ടിപ്പാണ് നടന്നത്. ഉദുമയിലും കാസര്കോടും ഉള്പ്പെടെ ഒട്ടേറെ കേസുകള് ഖമറുദ്ദീനെതിരേ രജിസ്റ്റര് ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര് പരാതി നല്കിയത്.
إرسال تعليق