കൊച്ചി | നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുസ്ലിം ലീഗ് എം എല്‍ എ. എം സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇടപാടില്‍ തനിക്ക് പങ്കില്ല, നേരിട്ട് നിക്ഷേപം സ്വീകരിച്ചിട്ടില്ല, ബിസിനസ് പരാജയപ്പെട്ടതുമൂലം ഉണ്ടായ സാമ്പത്തിക പ്രശ്നമാണ് നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് വൈകാന്‍ ഇടയാക്കിയത് തുടങ്ങിയ കാര്യങ്ങളാണ് ഹരജിയിലുള്ളത്.
നേരത്തെ, ഹോസ്ദുര്‍ഗ് കോടതി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 800 ഓളം നിക്ഷേപകരില്‍ നിന്നായി 132 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഖമറുദ്ദീനെതിരായ കേസ്. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ ഇരുപതിലേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്
إرسال تعليق