കോഴിക്കോട് | ബാലുശ്ശേരി ഉണ്ണികുളത്ത് ആയല്‍ക്കാരന്റെ ലൈംഗികാതിക്രമത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആറ് വയസുകാരിയെ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു. നേപ്പാള്‍ സ്വദേശിയായ പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയാണ് ബാലാവകാശ കമ്മീഷന്‍ കുഞ്ഞിനെ സന്ദര്‍ശിച്ചത്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്നും സന്ദര്‍ശനത്തിന് ശേഷം ബാലവകാശ കമ്മീഷന്‍ അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ബാലവകാശ കമ്മീഷന്റെ ഇടപെടല്‍ വൈകിയിട്ടില്ല. തിങ്കളാഴ്ച പീഡനം നടന്ന കുട്ടിയുടെ വീട് സന്ദര്‍ശിക്കും. കുട്ടിക്കും കുടുംബത്തിനും ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുമെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
إرسال تعليق