ഡല്‍ഹി :
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് ഇയാള്‍ പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.
പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഭീഷണി സന്ദേശം ലഭിച്ചതോടെ പൊലീസ് ജാഗരുകരായി. അന്വേഷണവും തുടങ്ങി.
ടവര്‍ ലൊക്കേഷന്‍ വെച്ച് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി ദക്ഷിണപുരി പ്രദേശത്തെ അംബേദ്കര്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് കോള്‍ ലഭിച്ചതെന്ന് കണ്ടെത്തി.
തുടര്‍ന്ന് ഇയാളുടെ വീട് കണ്ടെത്തുകയും, ഭീഷണി മുഴക്കിയ ആളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. മദ്യപിച്ച് തീരെ അവശനിലയിലായിരുന്നു ഇയാള്‍. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു
إرسال تعليق