കോവിഡ് പ്രതിരോധങ്ങള്‍ക്ക് കൈത്താങ്ങ്:കാസറഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി വീണ്ടും മുഹിമ്മാത്ത് സാന്ത്വനം muhimmath charity

കാസറഗോഡ്: 
ജനറല്‍ ആശുപത്രിയിലെ കോവിഡ് പ്രതിരോധങ്ങള്‍ക്ക് ശക്തി പകര്‍ന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ച് പുത്തിഗെ മുഹിമ്മാത്ത് സ്ഥാപനം വീണ്ടും മാതൃകയായി. ആശുപത്രിയിലേക്ക്് നിലവില്‍ അത്യാവശ്യമുളള തെര്‍മല്‍ സ്‌കാനര്‍,  ഡിജിറ്റല്‍ തെര്‍മോ മീറ്റര്‍, പള്‍സ് ഓക്‌സി മീറ്റര്‍,  ഓക്‌സിജന്‍ മാസ്‌ക്ക്, ഓക്‌സിജന്‍ ഫ്‌ലോമീറ്റര്‍, സ്റ്ററിലൈസര്‍ മീഡിയം, ഫൂട്ട് ഓപറേഷന്‍ ഡിസ്‌പെന്‍സര്‍, ഫൂട്ട് ഓപറേറ്റട് ബാസ്‌ക്കറ്റ് തുടങ്ങി ഒന്നരക്ഷത്തോളം രൂപ വിലമതിക്കുന്ന  ഉപകരണങ്ങളാണ് മുഹിമ്മാത്ത് കാരുണ്യ പദ്ധതിയിലൂടെ കൈ മാറിയത്.
മുന്‍ വര്‍ഷങ്ങളില്‍ ആശുപത്രി വാര്‍ഡ് നവീകരണം, ഹീറ്റര്‍ കുടിവെളള പദ്ധതി, മോര്‍ച്ചറിക്ക് മുമ്പില്‍ വെയിറ്റിം ഷെല്‍ട്ട്ര്‍, തുടങ്ങിയ നിരവധി സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ഈ ആശുപത്രിയിലേക്ക മുഹിമ്മാത്ത് ചെയ്ത് കൊടുത്തിട്ടുണ്ട്. നബിദിന ഭാഗമായി ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിയിരിപ്പുകാര്‍ക്കും ഫ്രൂട്ട്‌സ്് വിതരണം വര്‍ഷങ്ങളായി നടക്കുന്നു.

മെഡിക്കെല്‍ ഉപകരണങ്ങളുടെ കൈമാറ്റ ചടങ്ങ് മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി. എസ്. അബ്ദുല്ലകുഞ്ഞി ഫൈസി നിര്‍വ്വഹിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ടന്റ് ഡോ:രാജാ റാം ഏറ്റു വാങ്ങി.നോഡല്‍ ഓഫീസര്‍ ഡോ:കുഞ്ഞി രാമന്‍ നഴ്‌സിംഗ് സൂപ്രണ്ട് സ്‌നിഷി,സ്റ്റോര്‍ സൂപ്രണ്ട് അജിത്ത് കുമാര്‍, മുഹിമ്മാത്ത് ഫിനാന്‍സ് സെക്രട്ടറി ഹാജി അമീറലി ചൂരി, പി ആര്‍ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും അബൂബക്കര്‍ കാമില്‍ സഖാഫി അന്നടുക്ക, നന്ദിയും പറഞ്ഞു.
സമൂഹത്തിലെ അനാഥകളും അഗതികളുമടക്കം ആയിരത്തി അഞ്ഞൂറോളം വരുന്ന വിദ്യാര്‍ത്ഥികളുടെ ജീവിത വിജ്ഞാന മേഖലയിലെ ചെലവ് സൗജന്യമായി ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന മുഹിമ്മാത്ത് ജീവകാരണ്യ മേഖലയില്‍ 28
 വര്‍ഷം പിന്നിടുകയാണ്. ഇതിനു പുറമേ കൊച്ചിളം പ്രായത്തില്‍തന്നെ പിതാവ് നഷ്ടപ്പെട്ട 300ഓളം വരുന്ന പന്ത്രണ്ട് യസ്സിന് താഴെയുള്ള അനാഥ കുഞ്ഞുങ്ങളുടെ ജീവിത ചെലവിലേക്ക് ഓരോ മാസവും നിശ്ചിത തുക വീട്ടിലെത്തിച്ച് നല്‍കുന്ന സംരംഭവും മുഹിമ്മാത്തിന് കീഴില്‍പ്രവര്‍ത്തിച്ച് വരുന്നു

Post a Comment

أحدث أقدم