ലോകത്ത് ഏറ്റവും കൂടുതല്‍ പഞ്ചസാര ഉപയോഗിക്കുന്നത് ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി |  ലോകത്ത് പഞ്ചസാര ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ജനങ്ങള്‍ ഭൂരിഭാഗവും പഞ്ചസാര കഴിക്കാന്‍ ആഗ്രഹിക്കുന്നു. നിലവിലെ രീതി അനുസരിച്ച് പ്രതി ശീര്‍ഷ ഉപഭോഗം ഉയര്‍ന്നാല്‍ പ്രതിവര്‍ഷം 5.2 ദശലക്ഷം ടണ്‍ ആയി പഞ്ചസാര ഉപഭോഗം ഉയരുമെന്ന് ഭക്ഷ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ സുധാന്‍ഷു പാണ്ഡെ ചൂണ്ടിക്കാട്ടി.
മാത്രമല്ല, പഞ്ചസാരയുടെ അമിത ഉപഭോഗം കുറക്കാന്‍ ശ്രമിക്കുമ്പോള്‍ രാജ്യത്തെ മില്ലുകള്‍ ഉപഭോഗം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പഞ്ചസാര മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാകുന്ന കാലത്താണ് രാജ്യത്ത് ഉപഭോഗം വര്‍ധിച്ചു വരുന്നത്. രാജ്യത്ത് മധുര പലഹാരങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ വളരെയധികം നടക്കുന്നുണ്ട്.

മസ്തിഷ്‌ക ശക്തി, പേശി ഊര്‍ജം, ശരീര കോശങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിലേക്ക് പോകുന്ന എല്ലാ പ്രക്രിയകള്‍ക്ക് ഏറ്റവും അവശ്യ ഘടകമാണ് പഞ്ചസാരയെന്ന് ഇന്ത്യന്‍ പഞ്ചസാര മില്‍സ് അസോസിയേഷന്‍ അവകാശപ്പെടുന്നത്. പഞ്ചസാരയിലെ കലോറിക്ക് തുല്യമാണ് ഭക്ഷണത്തിലുള്ള കലോറികള്‍. കലോറി വേണ്ടത്ര കത്തിക്കാതിരിക്കുകയോ വളരെയധികം കഴിക്കുകയോ ചെയ്യുമ്പോള്‍ മാത്രമാണ് ശരീരഭാരം വര്‍ധിക്കുന്നതെന്നും അസോസിയേഷന്‍ പറയുന്നു.

അതേസമയം, ലോകത്ത് പഞ്ചസാര ഉത്പാദനത്തില്‍ രണ്ടാമത നില്‍ക്കുന് രാജ്യാമാണ് ഇന്ത്യ. 2019-20 ല്‍ 5.65 ദശലക്ഷം ടണ്‍ റെക്കോര്‍ഡ് കയറ്റുമതിയാണ് ഇന്ത്യയില്‍ നിന്നുണ്ടായത്. ഉയര്‍ന്ന തോതില്‍ മഴ ലഭിച്ചാല്‍ ഉത്പാദനം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്

Post a Comment

أحدث أقدم