പട്ടാമ്പിയിൽ 60,000 പാക്കറ്റ് ഹാൻസ് പിടികൂടി

പാലക്കാട് | പട്ടാമ്പിയിൽ എക്സൈസിന്റെ നേതൃത്വത്തിൽ ആറ് ലക്ഷം രൂപ വില വരുന്ന 60,000 പാക്കറ്റ് ഹാൻസ് അടങ്ങിയ 50 ചാക്കുകൾ പിടികൂടി. മേലെപ്പട്ടാമ്പി സേവന ആശുപത്രിയുടെ സമീപത്ത് നിന്നും ഷൊർണൂരിൽ നിന്നുമായാണ് വൻ ഹാൻസ് ശേഖരം പിടികൂടിയത്.

പട്ടാമ്പി എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് വല്ലപ്പുഴ സ്വദേശി ശംസുദ്ധീനിൽ(44) നിന്ന് ഇന്ന് വൈകീട്ട് ഏഴിനും എട്ടിനുമിടയിൽ ഹാൻസ് കണ്ടെടുത്തത്. പട്ടാമ്പി ഭാഗത്ത് വിതരണം ചെയ്യാനാണ് ഹാൻസ് കൊണ്ട് വന്നതെന്ന് ഇയാൾ സമ്മതിച്ചു. പട്ടാമ്പി എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിച്ചു വരുന്നു.

Post a Comment

أحدث أقدم