നാലുവയസ്സുകാരിയെ പീഡനത്തിനിരയാക്കിയഓട്ടോറിക്ഷാ ഡ്രൈവര്‍ പിടിയില്‍

നെടുങ്കണ്ടം: നാലുവയസുകാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ കസ്‌റ്റഡിയില്‍. വലിയതോവാള കൊച്ചുപുരയ്‌ക്കല്‍ ഷാജി(48)യെയാണ്‌ നെടുങ്കണ്ടം പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. കഴിഞ്ഞയാഴ്‌ചയാണ്‌ സംഭവം. കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി ഷാജിയുടെ ഓട്ടോയില്‍ കുടുംബം പോയിരുന്നു. കുട്ടിയെ ഡ്രൈവറുടെ കൂടെ ഇരുത്തിയശേഷം ഡോക്‌ടറെ കാണുന്നതിനായി മാതാപിതാക്കള്‍ പോയി. ഈ സമയത്തായിരുന്നു പീഡനം. ഷാജി ഉപദ്രവിച്ചതായി രണ്ടു ദിവസത്തിന്‌ ശേഷം കുട്ടി മാതാപിതാക്കളോട്‌ പറയുകയായിരുന്നു. തുടര്‍ന്നാണ്‌ മാതാപിതാക്കള്‍ പരാതി നല്‍കിയത്‌. വനിതാ പോലീസ്‌ സ്‌ഥലത്തെത്തി കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തി. സംഭവം കോട്ടയത്തുവച്ചായതിനാല്‍ പ്രതിയെയും കേസ്‌ വിവരങ്ങളും നെടുങ്കണ്ടം പോലീസ്‌ ഇന്ന്‌ കോട്ടയം പോലീസിനു കൈമാറും

Post a Comment

أحدث أقدم