ആലപ്പുഴ | വാഹനാപകടത്തിൽ പെട്ട് പോലീസുകാരൻ മരിച്ചുു. പുറക്കാട് കരൂർ ശ്രീവത്സത്തിൽ രാജീവൻ – രാധ ദമ്പതികളുടെ മകൻ രാജിത്ത് (25) ആണ് മാരാരിക്കുളത്ത് വാഹനാപകടത്തിൽ മരിച്ചത്.
മലബാർ സ്പെഷ്യൽ പൊലീസി (എം എസ് പി )ൽ ജോലി നോക്കിയിരുന്ന രാജിത്ത് ഇപ്പോൾ കൊച്ചിൻ മെട്രോയിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുകയാണ്. ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തിന്റെ ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. സഹോദരൻ – രാജേഷ്.
إرسال تعليق