സംസ്ഥാനത്ത് മഴ കനക്കും: ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം | സംസ്ഥാനത്ത് തുലാവര്‍ഷം കൂടുതല്‍ ശക്തമാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ജാഗ്രത നിര്‍ദ്ദേശം. നാളെ മുതല്‍ ഇടിയോട്കൂടിയ തീവ്രമഴക്ക് സാധ്യതയുണ്ട്. തെക്കുകിഴക്കന്‍ അറബിക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതാണ് മഴ കനക്കാന്‍ കാരണം.

ശനിയാഴ്ചയോടെ ന്യൂനമര്‍ദ്ദം വടക്കോട്ട് നീങ്ങി തീവ്രന്യൂനമര്‍ദ്ദമാകുമെന്നാണ് വിലയിരുത്തല്‍. കിഴക്കന്‍ കാറ്റ് ശക്തമാകുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
വൃഷ്ടി പ്രദേശങ്ങളില്‍ മഴ ആരംഭിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ വര്‍ദ്ധനവുണ്ട്. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തമിഴ്‌നാട് സെക്കന്‍ഡില്‍ 1,133 ഘനയടി കൊണ്ടുപോകുന്നുണ്ടെന്നും ഡാം സേഫ്റ്റി അതോറിറ്റി അറിയിച്ചു.

 

Post a Comment

أحدث أقدم