ബിജു രമേശിന്റെ പരാതിയില്‍ ചെന്നിത്തലക്കെതിരെ അന്വേഷണം വരുന്നു

തിരുവനന്തപുരം |  ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് പത്ത് കോടി രൂപ ബാര്‍ ഉടമകളില്‍ നിന്ന് പരിച്ചു നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണത്തില്‍ അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. ചെന്നിത്തല കെ പി സി സി പ്രസിഡന്റായിരിക്കെയാണ് ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ പത്ത് കോടി കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിച്ച് നല്‍കിയതെന്നാണ് ആരോപണം.

ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഗവര്‍ണറെ സമീപിച്ചു. ഇത് സംബന്ധിച്ച ഫയല്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറക്ക് അന്വേഷണം ആരംഭിക്കും. ബിജു രമേശിന്റെ പരാതിയില്‍ അന്വേഷണമില്ലെന്ന് നേരത്തെ കോടതിയും ചോദിച്ചിരുന്നു.

 

Post a Comment

أحدث أقدم