ലൈഫ് മിഷന്‍ ക്രമക്കേട്: ശിവശങ്കറിനെ പ്രതിചേര്‍ത്ത് വിജിലന്‍സ്

തിരുവനന്തപുരം | ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ എം ശിവശങ്കറിനെ പ്രതിചേര്‍ത്ത് വിജിലന്‍സ് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. സ്വര്‍ണക്കടത്തു കേസിലെ മറ്റു പ്രതികളായ സ്വപ്‌ന, സരിത്ത് സന്ദീപ് നായര്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.

അതിനിടെ, ലൈഫ് മിഷന്‍ ക്രമക്കേടില്‍ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യുന്നതിന് വിജിലന്‍സ് സംഘം അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

Post a Comment

أحدث أقدم