ഭാര്യയുടെ ആത്മഹത്യാ ശ്രമം വീഡിയോയെടുത്ത് ഭാര്യ വീട്ടുകാര്‍ക്ക് അയച്ച് ഭര്‍ത്താവ്



ജയ്പുര്‍ 

ഭാര്യ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിക്കുന്നത് വീഡിയോയെടുത്ത് ഭര്‍ത്താവ് ഭാര്യ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്തു. ഭാര്യ മരിച്ചതിനു പിന്നാലെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ബന്ധുക്കളും ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് സംഭവം. മരിച്ച യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, സഹോദരന്‍, ഭര്‍ത്താവിന്റെ അമ്മാവന്‍, അമ്മായി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ, സ്ത്രീധനം ആവശ്യപ്പെട്ടു കൊണ്ടുള്ള പീഡനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

നവംബര്‍ 20ന് തീകൊളുത്തിയ യുവതി സാരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയവേ 22 ന് മരണപ്പെടുകയായിരുന്നു.

Visit website

Post a Comment

أحدث أقدم