
നോയിഡ: തോക്ക് ചൂണ്ടി സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവ് അബദ്ധത്തിൽ നെഞ്ചിൽ വെടിയേറ്റ് മരിച്ചു. ഗ്രേറ്റർ നോയിഡ ധ്രംപുര സ്വദേശിയായ 22 വയസുകാരൻ സൗരവ് മാവിയാണ് മരിച്ചത്. സംഭവത്തിൽ കൂടെയുള്ള സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
നകുൽ ശർമയും സൗരഭ് മാവിയും വർഷങ്ങളായി സുഹൃത്തുക്കളാണ്. ഇരുവരുടേയും സുഹൃത്തായ സച്ചിനെ കാണാൻ കാറിൽ സഞ്ചരിക്കവെയാണ് സംഭവം. കാറിൽ വച്ച് തോക്ക് നെഞ്ചോട് ചേർത്തുവച്ച് സെൽഫിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൗരഭ്. ഇതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു.
വെടിയേറ്റസൗരഭിനെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്ത് നകുൽ ശർമ്മ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.
കർഷകർക്ക് മൊബൈൽ ആപ്പും വെബ്സൈറ്റും കേരളത്തിൽ നിലവിൽ വന്നു കൂടുതലറിയാൻ CLICK HERE
إرسال تعليق