കോഴിക്കോട്:
മുന്നാക്ക സംവരണ വിഷയത്തില്‍ നിലപാട് മയപ്പെടുത്തി സമസ്ത. മുന്നാക്ക വിഭാഗത്തിന് സംവരണം നല്‍കുന്നതിനെ സമസ്ത എതിര്‍ക്കില്ലെന്നും എന്നാല്‍ പിന്നാക്ക വിഭാഗത്തിന്റെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ടുള്ള ഏത് പ്രവര്‍ത്തനത്തെയും അംഗീകരിക്കില്ലെന്നും പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. കോഴിക്കോട് ചേര്‍ന്ന സംവരണ അവകാശ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു. അദ്ദേഹം.
പിന്നാക്ക വിഭാഗത്തിന് ലഭിക്കേണ്ട അവകാശങ്ങള്‍ കിട്ടുന്നില്ല. ഇതിനിടെയാണ് മുന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം നല്‍കാന്‍ പിന്നാക്ക വിഭാഗക്കാരുടെ അവകാശത്തില്‍ കൈകടത്തുന്നത്. ഇത് തടയും. സംവരണ വിഷയത്തില്‍ സമസ്തയുടെ പോഷക സംഘടനകളോടും സമരത്തിന് ഇറങ്ങാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു. സംഘടനയുടെ നിലാപാട് അറിയിക്കാന്‍ അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ കാണും. സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്ന സംഘടനകളുമായി ചര്‍ച്ച നടത്താനും യോഗം തീരുമാനിച്ചു.
അതേസമയം, സംവരണത്തിന് അര്‍ഹരായ സമുദായങ്ങള്‍ ചേര്‍ന്ന് മൂന്നാം മുന്നണി കേരളത്തില്‍ രൂപീകരിക്കണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അങ്ങനെ രൂപീകരിച്ചാല്‍ എസ്എന്‍ഡിപി അവര്‍ക്കൊപ്പം നിലകൊള്ളും. സമുദായ സംവരണത്തിന് അര്‍ഹരായവരാണ് 70 ശതമാനം ജനങ്ങളും. പിന്നാക്ക സമുദായങ്ങള്‍ ഒന്നിച്ചുനില്‍ക്കണം. എന്നാല്‍ മാത്രമേ സംവരണം പൂര്‍ണമായും നടപ്പാക്കാന്‍ സാധിക്കൂ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുന്നാക്ക സംവരണത്തിനെതിരെ സമരം തുടങ്ങാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അശാസ്ത്രീയമായി സംവരണം നടപ്പാക്കുകയാണ്. ഇത് പിന്നാക്കക്കാരെ കൂടുതല്‍ പിന്നാക്കക്കാരാക്കാനേ ഉപകരിക്കൂ. സംവരണ സമുദായങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ തീരുമാനം പുനഃപ്പരിശോധിക്കണമെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി ആവശ്യപ്പെട്ടു.
OTHER POSTS:
മറ്റുള്ളവരുടെ ഫോണിലുള്ള contact number നമ്മുടെ മൈബൈലിൽ കാണാം CLICK HERE
Story,status, image, videos എല്ലാം ഡൌൺലോഡ് ചെയ്യാൻ ഒരു ആപ്പ്
ഹോട്ട്സ്റ്റാർ സബ്സ്ക്രൈബ് ചെയ്യാതെ 2020 ഐപിഎൽ എങ്ങനെ കാണാം?
എംആധാര്‍ ആപ്പ്;ആധാര്‍ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ
വാട്സ്ആപ്പ് ഉള്ളവർക്ക് പണം ഉണ്ടാക്കാൻ ഒരു ആപ്പ് Click here
പോലീസ് ചെക്കിങ് ഉണ്ടോ എന്ന് കൃത്യമായി അറിയിക്കുന്ന മൊബൈൽ ആപ്പ് Download click Mouse🖱️
പോലീസ്ചെക്കിങ്, തുടങ്ങിയവ പൊതുജനങ്ങൾക്ക് മൊബൈൽ ഫോണുകളിലോ, ക്യാമറകളിലോ വീഡിയോ എടുക്കാൻ പറ്റുമോ ❓
വാഹനത്തിൽ മാറ്റം വരുത്താൻ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെ, എന്തൊക്കെ പാടില്ല? CLICK MOUSE🖱️
إرسال تعليق