മനാമ > തൊഴിലുടമയടെ അനുമതിയില്ലാതെ പ്രവാസി തൊഴിലാളികള്ക്ക് ജോലി മാറ്റം അനുവദിക്കുകയും എക്സിറ്റ്, റീ-എന്ട്രി വിസ നടപടികള് തൊഴിലാളിക്ക് സ്വയം ചെയ്യാനും കഴിയുന്ന സുപ്രധാന തൊഴില് പരിഷ്കാരങ്ങള് സൗദി അറേബ്യ ബുധനാഴ്ച പ്രഖ്യാപിച്ചു.
നിലവിലുള്ള സ്പോണ്സര്ഷിപ്പ് (കഫാല) സംവിധാനത്തില് സമൂലമായ മാറ്റവരുത്തുന്ന നടപടിയാണിത്. രാജ്യത്തുള്ള മുഴുവന് വിദേശ തൊഴിലാളികള്ക്കും ഈ നിയമപരിഷ്കരണത്തിന്റെ പ്രയോജനം ലഭിക്കും. 2021 മാര്ച്ച് 14 മുതല് പുതിയ നിയമം പ്രാബല്യത്തില് വരും.
READ ALSO: സൗദിയിൽ നിരവധി ജോലി അവസരങ്ങൾ click here
പുതിയ തൊഴില് നിയമപ്രകാരം കരാര് അവസാനിച്ചാല് തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു ജോലിയിലേക്ക് വിദേശ തൊഴിലാളിക്ക് മാറാന് കഴിയും. കാലാവധി ഉള്പ്പെടെ തൊഴിലാളി തൊഴില് കരാറില് പറഞ്ഞ വ്യവസ്ഥകള് പാലിച്ചായിരിക്കണം ഇത് ചെയ്യേണ്ടത്. റീ-എന്ട്രി, എക്സിറ്റ് പരിഷ്കാരം വഴി സ്പോണ്സറുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് സൗദിക്ക് പുറത്ത് പോകാം. കരാര് കാലാവധി അവസാനിച്ചാല് തൊഴിലുടമയുടെ അനുമതി തേടാതെ ഫൈനല് എക്സിറ്റ് വിസ നേടി നാട്ടിലേക്ക് മടങ്ങാനും സാധിക്കും.
READ ALSO: ലോണ്‍ എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ CLICK HERE
തൊഴില് അന്തരീക്ഷം കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്തുന്നതിനും നടത്തിവരുന്ന പ്രവര്ത്തനങ്ങളുടെ തുടര്ച്ചയാണ് ഈ പരിഷ്കരണ പദ്ധതിയെയെന്ന് മാനവവിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി
إرسال تعليق