തൃശൂര്‍: സിപിഎം നേതാവ് എ. വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിന്‍സിപ്പല്‍ ആക്കിയതില്‍ പ്രതിഷേധിച്ച് തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ പ്രിന്‍സിപ്പല്‍ ജയദേവന്‍ സ്ഥാനം രാജി വെച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് എ. വിജയരാഘവന്റെ ഭാര്യ പ്രൊഫ. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചത്. ഇതാദ്യമായാണ് കേരളവര്‍മ്മയില്‍ വൈസ് പ്രിന്‍സിപ്പലിനെ നിയമിക്കുന്നത്. പ്രിന്‍സിപ്പലിന്റെ അധികാരം വൈസ് പ്രിന്‍സിപ്പലിന് വീതിച്ച് നല്‍കിയിരുന്നു.
തന്നോട് കൂടിയാലോചിക്കാതെയാണ് വൈസ് പ്രിന്‍സിപ്പലിനെ നിയമിച്ചതെന്നും രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാക്കുന്നത് ഭരണപ്രതിസന്ധിയുണ്ടാക്കുമെന്നും ജയദേവന്‍ കത്തില്‍ പറയുന്നു. ഏഴ് വര്‍ഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് ഇദ്ദേഹം പ്രിന്‍സിപ്പല്‍ സ്ഥാനമൊഴിയുന്നത്.
إرسال تعليق