നിലമ്പൂരിലെ കൂട്ടമരണം: കുടുംബനാഥനും ജീവനൊടുക്കി

മലപ്പുറം:

 നിലമ്പൂര്‍ ഞെട്ടിക്കുളത്ത് രഹനയും മൂന്നുമക്കളും മരിച്ചതിനു പിന്നാലെ കുടുംബനാഥനും ജീവനൊടുക്കി. രഹനയുടെ ഭര്‍ത്താവ് വിനീഷിനെ (36) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിനീഷിന്റെ ഭാര്യ രഹ്ന (34), മക്കളായ ആദിത്യൻ (13), അര്‍ജുൻ (10), അനന്തു (7) എന്നിവരെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രഹ്നയെ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ വിഷം ഉള്ളിൽ ചെന്നു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. 
വിനീഷിനെതിരെയാണ് രഹ്നയുടെ അച്ഛന്‍ രാജന്‍കുട്ടി പരാതിയുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി കുടുംബത്തിനുളളില്‍ പ്രശ്നങ്ങളുണ്ട്. വിനീഷിന് മറ്റൊരു സ്ത്രീയുമായുളള ബന്ധമാണ് കുടുംബപ്രശ്നങ്ങളുടെ കാരണമെന്നും രാജൻകുട്ടി ആരോപിച്ചിരുന്നു. ഭാര്യയും മൂന്നു മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

Post a Comment

أحدث أقدم