എറണാകുളം: യുവതിയെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലാണ് സംഭവം. എറണാകുളം മുളന്തുരുത്തി ആമ്പല്ലൂര്‍ സ്വദേശിനി ആര്യചിറപ്പാട്ട് സൂര്യ എന്ന 26കാരിയെയാണ് സുഹൃത്തായ അശോകിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അശോകിന്റെ വീട്ടില്‍ എത്തിയ ശേഷം മുറിയില്‍ കയറി വാതില്‍ അടച്ച യുവതി ജീവനൊടുക്കുകയായിരുന്നു എന്നാണ് അശോകും കുടുംബവും പോലീസിനോട് പറഞ്ഞത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സൂര്യ അശോകിന്റെ വീട്ടില്‍ എത്തിയത്.
തുടര്‍ന്ന് ഒന്നാം നിലയിലുള്ള അശോകിന്റെ മുറിയിലേക്ക് യുവതി പോയി അവിടെ ഇരുന്നു. ഈ സമയം അശോകിന്റെ വീട്ടില്‍ മാതാപിതാക്കളും മറ്റൊരു സ്ത്രീയും രണ്ട് പെയിന്റിംഗ് തൊഴിലാളികളും ഉണ്ടായിരുന്നു. സൂര്യയുമായി സംസാരിച്ച ശേഷം വീട്ടിലുള്ള വര്‍ പുറത്തേക്ക് പോയിരുന്നു.
ഈ സമയം സൂര്യ വാതില്‍ അടച്ച് ഫാനില്‍ ഷാള്‍ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വീട്ടുകാര്‍ മൊഴി നല്‍കിയത്. വിവരം അറിഞ്ഞ് മറ്റുള്ളവര്‍ എത്തിയപ്പോള്‍ സൂര്യയുടെ മൃതദേഹം കട്ടിലില്‍ കിടത്തിയ നിലയില്‍ ആയിരുന്നു. ഫാനില്‍ ഷാളും തൂങ്ങി നില്‍ക്കുന്നുണ്ടായിരുന്നു.
വാതില്‍ തുറന്ന് ഫാനിലെ കെട്ടില്‍ നിന്നും യുവതിയെ താഴെ ഇറക്കിയെങ്കിലും മരണം സംഭവിച്ചതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ല എന്നാണ് വീട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇത് വിശ്വാസ യോഗ്യമല്ലെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
അശോകും സൂര്യയും പി എസ് സി പരിശീലന കേന്ദ്രത്തില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. നാല് വര്‍ഷം മുമ്പ് സൂര്യയുമായി അടുപ്പത്തിലായിരുന്നു എന്നാണ് അശോക് മൊഴി നല്‍കിയത്. ഡിസംബര്‍ 15ന് മറ്റൊരു യുവതിയുമായി അശോകിന്റെ വിവാഹവും ഉറപ്പിച്ചിരുന്നു. അശോക് സൂര്യയെ ചതിച്ചതാവാം എന്ന് അഭിപ്രായങ്ങളും ആരോപണങ്ങളും ഉയരുന്നുണ്ട്.
إرسال تعليق