കൊച്ചി | സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ അദ്ദേഹം ഒളിവില്‍ പോകാനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി നടപടി.
കഴിഞ്ഞ മാസം 29-ാം തിയതിയാണ് ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വ്യാഴാഴ്ച വരെ അദ്ദേഹം ഇ.ഡിയുടെ കസ്റ്റഡിയിലായിരുന്നു. പിന്നീറ്റ് കാക്കനാട് ജയിലില്‍ റിമാന്‍ഡിലായി.
കഴിഞ്ഞ വ്യാഴാഴ്ച അഞ്ചുമണിക്കൂര്‍ നീണ്ട വാദത്തിന് ശേഷമാണ് കേസ് ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റിയത്.
إرسال تعليق