ട്രൂലൈഫ് കെയർ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു: കാസറഗോഡ് ജനമൈത്രി പോലീസുംകേരളപാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷനും സംയുക്തമായി നടത്തുന്ന ട്രൂലൈഫ് കെയർ പദ്ധതിയുടെ ലോഗോ കാസറഗോഡ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിനോദ് പ്രകാശനം ചെയ്യുന്നു true life kplo

കാസറഗോഡ് : ജില്ലയിലെ മെഡിക്കൽ ലബോറട്ടറി ഉടമകളുടെ കൂട്ടായ്മയായ കെ പി എൽ ഒ എഫ് ജനമൈത്രി പോലീസിന്റെ സഹകണത്തോടെ സൗജന്യമായി വീടുകളിൽ ചെന്ന് മെഡിക്കൽ സേവനങ്ങൾ ചെയ്യാൻ വേണ്ടി ഒരു മാസത്തെ ട്രൂ ലൈഫ് കെയർ കാമ്പയിൻ തുടങ്ങുന്നതിന്റെ ലോഗോ കാസറഗോഡ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ  വിനോദ് പ്രകാശനം ചെയ്തു. ജനമൈത്രി പോലീസുകാരായ മധു കരകടവത്ത്,പ്രവീൺ കുമാർ ,എ എസ് ഐ ഉമേഷ്,രമേഷ് , റൈറ്റർ രാമചന്ത്രൻ കെ പി എൽ ഒ എഫ് ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കോവിഡ് കാലയളവിൽ ജനങ്ങൾ ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുന്നത് ഗണ്യമായി കുറഞ്ഞിരിക്കുന്നു. കൊറോണയെ ഭയന്ന് അത്യാവശ്യമായി ലഭിക്കേണ്ട ചികിത്സയും,മരുന്നുകളും മറ്റും നിസ്സഹായമായി ഒഴിവാക്കുകയാണ് പലരും.അത് മറ്റൊരു തരത്തിലുള്ള വിപത്തിലേക്കും നയിക്കുന്നു.ഈ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങൾ പാലിച്ചുകൊണ്ട് സുരക്ഷയെ പ്രധാനമായിക്കണ്ട് കൊണ്ട്  ജനങ്ങളെ ആരോഗ്യ മേഖലയുമായി ബന്ധിപ്പിക്കുക എന്നതാണ് ട്രൂ ലൈഫ് കെയർ (True Life Care) എന്ന പദ്ധതിയുടെ ലക്ഷ്യം.
സൗജന്യമായി വീടുകളിൽ ചെന്ന് E-SanJeevani എന്ന ഗവൺമെന്റ് പദ്ധതി ഉപയോഗിച്ച് ഡോക്ടറുടെ ഓൺലൈൻ കൺസൾട്ടേഷൻ കിടപ്പിലായ രോഗികളുടെയും രക്ത,മൂത്ര പരിശോദനക്കുള്ള സാമ്പിൾ എടുക്കുക,സൗജന്യ ഷുഗർ-പ്രഷർ പരിശോധന കിടപ്പിലായരോഗികൾക്ക് വേണ്ട പരിചരണം എന്നിങ്ങനെയുള്ള സേവനങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നു.
പൊതു ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഈ പദ്ധതി അന്തിമ ഘടത്തിലാണെന്നും ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതി കിട്ടിയാലുടനെ സേവനം ആരംഭിക്കുമെന്നും ട്രൂ ലൈഫ് കെയർ കോർഡിനേറ്റർ അസ്ക്കർ കീഴൂറും,അഫീഫ് ഐ ടി ഐ  എന്നിവർ അറിയിച്ചു

Post a Comment

أحدث أقدم