ഇബ്രാഹീ കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം: ഉമ്മന്‍ചാണ്ടി

കോട്ടയം | മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും പാലാരിവട്ടം പാലം എല്‍ ഡി എഫ് സര്‍ക്കാര്‍ നേട്ടമായി പറഞ്ഞിരുന്നെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാറിന്റെ അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനാകില്ല.

അഴിമതി നടത്തിയെന്ന് പറയുന്ന കമ്പനിക്ക് കൂടുതല്‍ വര്‍ക്കുകള്‍ സര്‍ക്കാര്‍ നല്‍കുന്നു. ഗുരുതരമായ അഴിമതി നടത്തിയ കമ്പനി ആണെങ്കില്‍ ആ കമ്പനിയെ എന്തുകൊണ്ട് ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തിയില്ല. പാലത്തിന്റെ 30 ശതമാനം ജോലികള്‍ പൂര്‍ത്തിയാക്കിയത് പിണറായി സര്‍ക്കാറാണെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അറസ്റ്റിനെ രാഷ്ട്രീയമായി യു ഡി എഫ് നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

أحدث أقدم