വീട്ടമ്മയുടെ ചികിത്സാചിലവിന് സഹായവുമായി ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി. uppala kmcc

ഉപ്പള: 
ഹൃദയ-കിഡ്‌നി രോഗങ്ങളാൽ ചികിത്സയിലായി അഞ്ച് ലക്ഷത്തിൽ പരം രൂപ ആശുപത്രി ബില്ല് വന്ന് ഉദാരമനസ്‌കരുടെ സഹായം തേടുന്ന ഉപ്പള മൂസോടിയിലെ ഭർത്താവില്ലാത്ത വീട്ടമ്മക്ക് ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സഹായധനം നൽകി. കമ്മിറ്റി സെക്രട്ടറി അക്ബർ പെരിങ്കടി മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി എം സലീമിന് തുക കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്തിയോട്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി എം മുസ്തഫ, പഞ്ചായത്ത് മെമ്പർ മുഹമ്മദ് ഉപ്പള ഗേറ്റ്, ദുബൈ കെ എം സി സി മുൻ മണ്ഡലം ട്രഷറർ അബ്ദുൽ റഹ്മാൻ മള്ളങ്കൈ എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment

أحدث أقدم