തിരൂർ > വെൽഫെയർ പാർടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സലീന അന്നാര തിരൂർ നഗരസഭയിൽ മുസ്ലിംലീഗ് സ്ഥാനാർഥി. വെൽഫെയർ പാർടിയുടെ പോഷക സംഘടനയായ വിമൺ ജസ്റ്റീസ് ജില്ലാ ഭാരവാഹിയുമാണ് ഇവർ. നഗരസഭ 38–-ാം വാർഡിലാണ് മത്സരിക്കുന്നത്. ലീഗ് സ്വതന്ത്രയായാണ് ഇവരെ രംഗത്തിറക്കിയത്.
എന്നാൽ, വെൽഫെയർ പാർടി ചിഹ്നമായ ഗ്യാസ് കുറ്റിയിൽത്തന്നെ മത്സരിക്കുമെന്നാണ് സൂചന. അതേസമയം, സലീനയുടെ രാഷ്ട്രീയം അറിയില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.
സലീനയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ പൊളിറ്റിക്കൽ വ്യൂസ് എന്നിടത്ത് വെൽഫെയർ പാർടി ഓഫ് ഇന്ത്യ എന്നാണുള്ളത്. ഇത് മറച്ചുവച്ചാണ് ലീഗ് സ്ഥാനാർഥിയുടെ വെൽഫെയർ ബന്ധം തുറന്നുപറയാൻ ഭയക്കുന്നത്. സലീന അന്നാര ജില്ലാ കമ്മിറ്റി അംഗമാണെന്ന് വെൽഫെയർ പാർടി ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി ‘ദേശാഭിമാനി’യോട് പറഞ്ഞു.
വെൽഫെയർ ജില്ലാ നേതൃത്വവുമായി ചർച്ചചെയ്താണ് ലീഗ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. മറ്റ് വാർഡുകളിൽ തിരിച്ച് യുഡിഎഫിനെ പിന്തുണക്കാനാണ് ധാരണ.
إرسال تعليق