മാർക്കറ്റിൽ 10 ലക്ഷം വിലയുളള മയക്കുമരുന്നുമായി കാസർക്കോട് സ്വദേശികൾ പിടിയിൽ. കാസർഗോഡ് ഉപ്പള സ്വദേശികളായ കൂടൽ ചിപ്പാറ പൈവളിഗ അബ്ദുൾ മുനീർ( 31) ഗുരുഢപ്പദൗ സുംഗതകട്ട വീട്ടിൽ മൻസൂർ (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. -ഇവർ സഞ്ചരിച്ച മാരുതി കാറും കാറിൽന്നിന്നും ആറ് കിലോ കഞ്ചാവും ഒന്നരകിലോ ഹഷീഷ് ഓയിലും പിടികൂടി.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഡോശ്രീനിവാസന് ലഭിച്ച രഹസ്യവിവരത്തെ തുടൾന്നാണ് പിടികൂടിയത്. വ്യാഴാഴ്ച്ച രാത്രി 11 30 ന് നരികുനിയിൽ കുമാരസ്വാമി റോഡിൽ യുവാക്കൾ സഞ്ചരിച്ച കാർ പൊലീസ് തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു. കാറിന്റെ രഹസ്യ അറയിലായിരുന്നു മയക്കുമരുന്ന്.
പ്രതികൾ ജില്ലയിൽ ഇതിന് മുൻപും മയക്കുമരുന്ന് മൊത്തക്കച്ചവടം ചെയതിട്ടുണ്ട്. കുറച്ച് ദിവസം മുൻപ് 20 കിലോ കഞ്ചാവുമായി 2 കാസർഗോഡ് സ്വദേശികളേ പേരാമ്പ്ര പോലീസ് പിടികൂടിയിരുന്നു.
ആന്ധ്ര, ഒഡിഷ, കർണാടക എന്നിവിടങ്ങളിലെ മാവോയിസ്റ്റ് നിയന്ത്രണ മേഖലകളിൽ മലയാളികളുടെ മേൽനോട്ടത്തിൽ കഞ്ചാവ് വാറ്റി ഓയിലുകളും, പേസ്റ്റുകളും തയ്യാറാക്കിയതും, ടൺ കണക്കിന് കഞ്ചാവും കാസർഗോഡിന്റെ അതിർത്തി പ്രദേശങ്ങളിൽ നിരവധി മൊത്തക്കച്ചവടക്കാരുടെ അടുത്തു നിന്നും സംസ്ഥാനനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രാദേശിക വിൽപനക്കാർക്ക് അവരുടെ സ്ഥലത്ത് എത്തിച്ച് കൊടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
إرسال تعليق