തദ്ദേശ തിരഞ്ഞെടുപ്പ് ദിവസങ്ങളിലെ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ അഞ്ചിടത്താണ് നിരോധനാജ്ഞ. ജില്ലയിലെ വടകര, നാദാപുരം, കുറ്റ്യാടി, വളയം, പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് വ്യാഴാഴ്ച വൈകിട്ട് ആറു വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ബുധനാഴ്ച മുതല്‍ ഡിസംബർ 22 വരെ മലപ്പുറം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് നിരോധനാജ്ഞ. രാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെ പ്രകടനങ്ങളും സമ്മേളനങ്ങളും അനുവദിക്കില്ല.
إرسال تعليق