കുതിരാൻ ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് മരണം

ദേശീയപാത കുതിരാൻനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് മരണം. മൂന്ന് പേർക്ക് പരിക്കേറ്റു. കുടുങ്ങിക്കിടന്ന ഒരാളെ രക്ഷിച്ചു. ലോറികളും കാറും ഉൾപ്പടെ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം. 6.45 ഓടെയായിരുന്നു സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

ചരക്ക് ലോറി നിയന്ത്രണം വിട്ട് രണ്ട് കാറിലും രണ്ട് ബൈക്കിലും മിനിലോറിയിലും ഇടിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന രണ്ടു പേരും കാറിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. പ്രദേശത്ത് ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്

Post a Comment

أحدث أقدم