പരിശീലനത്തിനിടെ കാസർഗോഡ് എ.ആർ. ക്യാംപിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് പൊലീസുകാരനും താത്കാലിക ജീവനക്കാരനും പരുക്കേറ്റു. എ.ആർ. ക്യാംപിലെ സിവിൽ പൊലീസ് ഓഫീസറായ സുധാകരനും ക്ലാസ്സ് ഫോർ ജീവനക്കാരനായ പവിത്രനുമാണ് പരുക്കേറ്റത്.
ഗ്രൗണ്ടിൽ പൊട്ടാതെ കിടന്ന ഗ്രനേഡ് പൊട്ടിയാണ് ഇരുവർക്കും പരുക്കേറ്റത്. രണ്ടുപേരുടെയും പരുക്ക് സാരമുള്ളതല്ല. സി.പി.ഒ. സുധാകരനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടുദിവസമായി എ.ആർ. ക്യാംപിൽ പരിശീലനം നടന്നുവരികയായിരുന്നു.
إرسال تعليق