വെള്ളമുണ്ട | വയനാട്ടില്‍ ഓട്ടോറിക്ഷയില്‍ കടത്തിയ 17 ലിറ്റര്‍ മദ്യം പിടികൂടി. സംഭവത്തില്‍ ദ്വാരക സ്വദേശി ചാക്കോയെ അറസ്റ്റ് ചെയ്തു. വയനാട് എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇന്റലിജന്‍സും, മാനന്തവാടി എക്സൈസ് റെയ്ഞ്ചും നടത്തിയ സംയുക്ത പരിശോധനയിലാണ് മദ്യം പിടികൂടിയത്.
മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീന്‍, ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എം കെ സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരവില്‍പ്പുഴ മട്ടിലയം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വയനാട്ടിലേക്ക് കടത്തിക്കൊണ്ടു വന്ന മദ്യം പിടികൂടിയത്.
إرسال تعليق