കോട്ടയം: പാചകവാതകം ചോർന്നു തീപിടിച്ച് പൊള്ളലേറ്റു ചികിത്സയിലായിരുന്ന റിട്ട. സ്കൂൾ പ്രിൻസിപ്പൽ മരിച്ചു. കുടമാളൂർ ഷെയർവില്ലയിൽ വിളക്കുമാടത്ത് ജെസി മാത്യു (60) ആണ് മരിച്ചത്. കോഴഞ്ചേരി കുഴിക്കാല സിഎംഎസ് ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലും സിഎംഎസ് കോളജ് റിട്ട. വൈസ് പ്രിൻസിപ്പൽ ഡോ. വൈ. മാത്യുവിന്റെ ഭാര്യയുമാണ്. ഈമാസം ആറിന് രാത്രി 11നാണ് ജെസി മാത്യുവിന് പൊള്ളലേറ്റത്. മാത്യുവും ജെസിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പാചകവാതകം ചോർന്നതിന്റെ ഗന്ധം അനുഭവപ്പെട്ടതിനേ തുടർന്ന് അടുക്കളയിൽ എത്തി ലൈറ്റിന്റെ സ്വിച്ചിടുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിക്കുകയായിരുന്നു. പൊള്ളലേറ്റതിനേ തുടർന്ന് ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റുകയായിരുന്നു
إرسال تعليق