കൊച്ചി | പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറയുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കെട്ടിച്ചമച്ച കേസാണിതെന്നും നാല് ദിവസം പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്‌തെന്നും റിമാന്‍ഡ് നീട്ടരുതെന്നും പ്രതിഭാഗം വാദിച്ചിരുന്നു. ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും കൂടുതല്‍ സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു. ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് ബേക്കല്‍ സ്വേദശിയായ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപ് കുമാറിനെതിരായ കേസ്.
إرسال تعليق